പ്രശസ്ത സംവിധായകൻ വി എം വിനുവിന്റെ മകളും ഗായികയുമായ വർഷ വിനു വിവാഹിതയായി. നിത്യാനന്ദ് ആണ് വരൻ. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
‘വേഷം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായും വർഷ അഭിനയിച്ചിരുന്നു. മറുപടി, കുട്ടിമാമ ചിത്രങ്ങളിൽ പിന്നണി ഗായികയായും വർഷ പാടിയിട്ടുണ്ട്. യൂട്യൂബിലും താരമാണ് വർഷ. ഈ ജാതിക്കാ തോട്ടം, മുന്തിനം പാർത്തേനേ, ആരാധികേ, മധുപോലെ തുടങ്ങിയ സിനിമാഗാനങ്ങൾക്ക് വർഷ ഒരുക്കിയ കവർ വേർഷനുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/vm.vinu.7/posts/3774583609237602?__cft__[0]=AZWs77Ie_bstslY9ARFrzYlSdyZPAV6xB9L_bELOWyMrmPIigSMv9-UnN_nP2pk3RGF3Zjp07DcnivOfLabBaRISDt-U-hbJo0o05b1x_HpaCz8tyh_hsaoPsvAUNpprlrs&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക