സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി. ജിപിഎസ് ഘടിപ്പിക്കുന്നതില്‍ നിന്നും ചരക്ക് വാഹനങ്ങളെ ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. നിര്‍ദേശം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് ഘടിപ്പിച്ചാല്‍ മതിയാവും.
സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ 2016ല്‍ നിവില്‍ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇക്കാര്യം നടപ്പിലാക്കിയത്. എന്നാൽ, യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് ഘടിപ്പിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക