അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് ശശി തരൂരിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. പാര്‍ട്ടി അച്ചടക്കം പാലിക്കണം, പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട കത്ത് അടഞ്ഞ അധ്യായമാണന്നും മുല്ലപ്പള്ളി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാണ്. മുഖ്യമന്ത്രി അന്വേഷണത്തിന് നിയോഗിച്ചത് ആജ്ഞാനുവര്‍ത്തികളെയാണ്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വൈകാതെ മറ്റൊരു ശിവശങ്കറായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക