ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുകളുടെ സമയം അഞ്ച് മണി വരെയായിരിക്കും .
കണ്‍സ്യൂമര്‍ഫെഡ്, ബവ്കോ മദ്യശാലകള്‍ ഓണക്കാലത്ത് രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കും. നിലവില്‍ വെെകിട്ട് അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം. ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തും.
രണ്ട് മണിക്കൂര്‍ കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചതോടെ 200 ടോക്കണ്‍ അധികം നല്കാന് കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണക്കാലത്ത് ബെവ്ക്യൂ ആപ്പ് വഴി എല്ലാ ദിവസവും മദ്യം ബുക്ക് ചെയ്യാനാകും. നിലവില്‍ ഒരു തവണ മദ്യം ബുക്ക് ചെയ്തു കളിഞ്ഞാല്‍ മൂന്നാമത്തെ ദിവസം മാത്രമേ വീണ്ടും ബുക്ക് ചെയ്യാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക