തമിഴ് സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം. ജൂൺ 27 ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്.
വനിതയുടെ മൂന്നാം ഭർത്താവ് പീറ്റർ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പ്രമുഖ വിനോദ സൈറ്റായ പിങ്ക്വില്ല പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
ഈ വാർത്തയ്ക്ക് അടിത്തറയിടുന്ന മറ്റൊരു സൂചനയും പുറത്തുവന്നിരുന്നു. ട്വിറ്ററിലൂടെ ഇത് സൂചിപ്പിക്കുന്ന വിധത്തിൽ വനിത ഒരു കുറിപ്പും രേഖപ്പെടുത്തിയിരുന്നു.
എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് ഒന്നിനും പറ്റുന്നില്ലെന്ന് വനിത ട്വീറ്റ് ചെയ്തു. ദൈവം മഹാനാണെന്നും ദൈവത്തിൽ വിശ്വസിക്കുക, എല്ലാം സംഭവിക്കുന്നതിനും ഒരു കാരണമുണ്ടെന്നും വനിത കുറിച്ചു. ജീവിതം പലപ്പോഴും കഠിനമാണ്.
അതിനെ നേരിടുക മാത്രമേ നിങ്ങൾക്ക് ചെയ്യാനുള്ളു എന്നായിരുന്നു വനിതയുടെ പുതിയ ട്വീറ്റ്. ആശുപത്രിയിലായ ഭർത്താവ് വേഗം സുഖംപ്രാപിച്ച് തിരിച്ചു വരൂ എന്ന സൂചനയാണ് ഈ ട്വിറ്റിലൂടെ പ്രകടമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പീറ്റർ പോളിന്എന്താണ് സംഭവിച്ചതെന്ന കാര്യത്തെ പ്പറ്റി ഇനിയും വ്യക്തത വന്നിട്ടില്ല. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും അതുകൊണ്ടാണ് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പ് വനിത എഴുതിയതെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക