ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ പുത്തൻ S-ക്ലാസ് സെഡാൻ സെപ്റ്റംബർ രണ്ടിന് ആഗോള വിപണികളിൽ ഇടംപിടിക്കും. ഘട്ടം ഘട്ടമായി വാഹനത്തിന്റെ സവിശേഷതകൾ പരിചയപ്പെടുത്തിയ ബ്രാൻഡ് 2021 S-ക്ലാസിന്റെ അവസാന ടീസർ ചിത്രവും പങ്കുവെച്ചു. ഒരു പുതിയ ഡിസൈൻ ഭാഷ്യം, ഒരു ടൺ പുത്തൻ സാങ്കേതികവിദ്യകൾ, ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകൾ, എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ പാക്കേജായിരിക്കും ഈ ആഢംബര സെഡാൻ.
എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയിൽ മെർസിഡീസ് നേരത്തെ തന്നെ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അടുത്ത തലമുറ മോഡലും ആ പാരമ്പര്യം നിലനിർത്തുമെന്ന വാഗ്ദാനം കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 2021 S-ക്ലാസിന്റെ ഫൈനൽ ടീസർ കാറിന്റെ രൂപകൽപ്പന അതിശയോക്തി കലർന്ന വരികളിലൂടെയാണ് വെളിപ്പെടുത്തുന്നത്.
നേർത്ത ഹെഡ്ലാമ്പുകൾ സ്റ്റൈലിഷായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ ത്രീ-സ്ലാറ്റ് ക്രോം ഗ്രില്ലും പരിചിതമായി നിലനിൽക്കുന്നു. പക്ഷേ അത് ഒരു ആധുനിക ശൈലി മുമ്പോട്ടുകൊണ്ടുപോകുന്നു എന്നതാണ് ശ്രദ്ധേയം. മുൻവശത്തെ ബമ്പർ ഒരു സ്പോർട്ടി ടച്ച് വാഹനത്തിലേക്ക് ചേർക്കുന്നു. ഒപ്പം മെഷിന് ചുറ്റുമുള്ള ക്രോം ആക്സന്റുകളും ലഭിക്കും.
കൂപ്പെ പോലുള്ള മേൽക്കൂരയും ടീസർ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇത് സ്കെച്ചുകളിലേതുപോലെ പ്രമുഖമാകില്ല എന്നതാണ് യാഥാർഥ്യം. നിലവിലെ മോഡലിനെക്കാൾ വിശാലവും കൂടുതൽ കോണാകൃതിയിലുള്ളതുമായ എൽഇഡി ടെയിൽ ലൈറ്റുകളാണ് പുതിയ S-ക്ലാസിന്റെ പിന്നിൽ ഇടംപിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക