പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി 20 ക്രിക്കറ്റിൽ 300, 400 വിക്കറ്റുകൾ തികച്ച ശേഷം 500 വിക്കറ്റുകളെന്ന അപൂർവ നേട്ടത്തിന് ഉടമയായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ബ്രാവോ.
കാറിലും ബൈക്കിലും ഒറ്റയ്ക്കെങ്കിൽ മാസ്ക് നിർബന്ധമില്ലെന്ന് ബെംഗളൂരു കോർപറേഷൻ
കഴിഞ്ഞ ദിവസം പോർട്ട് ഓഫ് സ്പെയിനിനിൽ സെന്റ് ലൂസിയ സോക്സിനെതിരായ മത്സരത്തിലാണ് ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയത്. സെന്റ് ലൂസിയ താരം രഹകീം കോൺവോൾ ആയിരുന്നു ബ്രാവോയുടെ അഞ്ഞൂറാമത്തെ ഇര.459-ാമത്തെ ട്വന്റി 20 മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ബ്രാവോ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്.
ട്വന്റി 20-യിൽ 300, 400 വിക്കറ്റുകൾ തികച്ച ആദ്യ താരവും ബ്രാവോയാണ്. 2016 ഐ.പി.എല്ലിൽ 300 വിക്കറ്റും തൊട്ടടുത്ത വർഷം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ 400 വിക്കറ്റും തികച്ചു. ബ്രാവോയെ കൂടാതെ ട്വന്റി 20-യിൽ 400 വിക്കറ്റുകൾ പോലും നേടിയ താരങ്ങൾ വേറെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക