കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്താനും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്്നം ഗൗരവത്തോടെ എടുത്ത് താന്‍ കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പോസിറ്റീവാണ് ഫലം. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 75,760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്് രോഗബാധിതരടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1023 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 60,472 ആയി.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത് 7,25,991 പേരാണ്. 25,23,772 പേര് കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 26 വരെ രാജ്യത്ത് 3,85,76,510 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 9,24,998 സാംപിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐസിഎംആര്‍) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക