ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
പരീക്ഷകള്‍ നടത്താൻ അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ദ്വീപുകള്‍ക്കുമാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്. എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു കിഴക്കൻ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗുവാഹത്തിയിൽ നിന്നും തേസ്സു, റുപ്സി, തൈസ്പൂർ, പാസിഗട്ട്, മിസ്സ, ഷില്ലോങ് എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ഇതുവരെ 766 പദ്ധതികൾക്കാണ് ഉഡാൻ പദ്ധതിയിൽ അംഗീകാരം നൽകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക