ഇരയെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വാലു മുതല്‍ ശരീരത്തിന്റെ ഏറിയ പങ്കും പാമ്പ് വായില്‍ ആക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ പാമ്പിന്റെ സമീപത്തുണ്ടായിരുന്ന ആളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് പാമ്പ് രക്ഷപ്പെട്ടത്.
പാമ്പിന്റെ വായില്‍ ശരീരം എത്തിയാല്‍ കുറച്ചു നേരം കഴിയുമ്പോള്‍ ദഹന രസത്തിന്റെ പ്രവര്‍ത്തനത്താല്‍ ദഹിച്ചു തുടങ്ങും. ആങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ പാമ്പിന് സ്വന്തം ജീവന് നഷ്ടമായേനെ. എന്നാല്‍ പാമ്പിന്റെ അടുത്തിരുന്നയാള്‍ അതിന്റെ വായില്‍ എന്തോ പുരട്ടിയതോടെ പാമ്പ് വിഴുങ്ങിയ ശരീരഭാഗം വേഗം പുറത്തേയ്ക്ക് ചര്‍ദ്ദിച്ചു. ഇതോടെ പാമ്പ് വലിയൊരപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ ഇരയെന്ന് തെറ്റിദ്ധരിച്ചോ സമ്മര്‍ദ്ദത്തില്‍ അകപ്പെടുമ്പോഴോ ആണ് പാമ്പ് സ്വന്തം ശരീരം വിഴുങ്ങുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/watch/?v=2047733215534817&extid=AQwemlZmG1SQiFJX
പ്രതികരിക്കാൻ ഇവിടെ എഴുതുക