കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി . എല്ലാവർക്കും ഓണാശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അസാധാരണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അസാധാരണമാംവിധം ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പടര്ത്തിക്കൊണ്ടാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്.
ഏത് പ്രതികൂല സാഹചര്യത്തിനും അപ്പുറത്ത് അനുകൂലമായ, പ്രകാശപൂര്‍ണമായ ഒരു കാലം ഉണ്ടെന്ന പ്രതീക്ഷ. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കല്പമാണ്.
മാനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ടുണ്ടായിരുന്നു എന്ന് ആ സങ്കല്പം പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊര്‍ജത്തിന്റെ കേന്ദ്രമാണ് ആ സങ്കല്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക