പാലത്തായി പീഡന കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ. മാത്രമല്ല, ഇരയായ പെൺകുട്ടി കള്ളം പറയുകയാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹർജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് രംഗത്തുവന്നത്.
അതേസമയം അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. ബിജെപി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തേ ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക