കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എസ്.പി ചരൺ. ഇന്ന് അദ്ദേഹത്തിന് ഫിസിയോതെറാപ്പി നടത്തി എന്നാണ് വിഡിയോ സന്ദേശത്തിലൂടെ ചരൺ വ്യക്തമാക്കിയത്. അച്ഛൻ മടങ്ങി വരവിന്റെ പാതയിലാണെന്നും നിലവിലെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അച്ഛന്റെ ആരോഗ്യസ്ഥിയിൽ പുരോഗതിയുണ്ട്. അദ്ദേഹം തിരിച്ചു വരവിന്റെ പാതയിലാണ്. അത് വളരെ നല്ല സൂചനയാണ്. ഇന്ന് ഒരു ഫിസിയോതെറാപ്പി സെഷൻ ഉണ്ടായിരുന്നു.
അദ്ദേഹത്തെ ഞാനിന്ന് പോയി കണ്ടിട്ടില്ല. എംജിഎം ഹെൽത്ത് കെയറിലെ ഓരോ ഡോക്ടർമാരോടും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുകയാണ്. അച്ഛൻ തിരിച്ചു വരവിന്റെ പാതയിലാണ്”. ചരൺ വിഡിയോയിൽ പറഞ്ഞു.
https://www.facebook.com/587956369/videos/10157547730741370/?extid=bRJ5URxcnouTL1pQ
എസ്പിബിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ചരൺ അദ്ദേഹത്തിന്റെ ആരോഗ്സ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് എസ്.പി.ബിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്. വിദേശത്തുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക