ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേർ കൂടി രോഗം ബാധിച്ച് മരിച്ചു.
തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കാരണമല്ല കൊറോണ വൈറസ് പ്രതിസന്ധിയെന്ന് സുപ്രീംകോടതി
ആകെ മരണം 62,550. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,52,424 പേർ ചികിത്സയിലാണ്. ഇതുവരെ 26,48,999 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ േരാഗബാധിതരുടെ എണ്ണം 7,47,995 ആയി. തമിഴ്നാട്ടിൽ 4,09,238 കേസുകളും ആന്ധ്രാപ്രദേശിൽ 4,03,616 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 3,18,752 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഉത്തർപ്രദേശിൽ ആകെ രോഗബാധിതരുടെ എണ്ണം 2,13,824 ആയി. ഡൽഹിയിൽ 2,13,824 പേർക്കും ബംഗാളിൽ 1,53,754 പേർക്കുമാണ് ആകെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക