കൊറോണ വൈറസ് കണികകളെ നിര്‍ജ്ജീവമാക്കാന്‍ ഓസോണ്‍ ഗ്യാസിന് കഴിയുമെന്ന് ജപ്പാനിലെ ഗവേഷകര്‍ കണ്ടെത്തി. ചെറിയ അളവിലാണ് ഓസോണ്‍ ഗ്യാസിന് കൊറോണ വൈറസ് കണികകളെ ഇല്ലാതാക്കാൻ സാധിക്കുക എന്നും ഗവേഷകർ പറഞ്ഞു. ചെറിയ തോതിലുള്ള ഓസോൺ ഗ്യാസ് മനുഷ്യര്‍ക്ക് ഹാനികരമല്ലാത്തതിനാല്‍ ഈ സംവിധാനം ഉപയോഗിച്ച് അണുനാശനം നടത്താമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി
ഫുജിത ആരോഗ്യ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അടച്ചിട്ട ചേംബറില്‍ ഓസോണ്‍ ജനറേറ്ററും കൊറോണ വൈറസ് സാംപിളുകളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 10 മണിക്കൂര്‍ ചെറിയ അളവിലുള്ള ഓസോണ്‍ ഗ്യാസ് ഉപയോഗിച്ചപ്പോൾ തന്നെ ചേംബറിലെ കൊറോണ സാന്നിധ്യത്തില്‍ 90 ശതമാനത്തിലധികം കുറവുണ്ടായതായി ഗവേഷകർ പറഞ്ഞു. കൊറോണ വൈറസിനെ നശിപ്പിക്കാൻ .05 മുതല്‍ 0.1 പാര്‍ട്സ് പെര് മില്യണ്‍ അളവിലുള്ള ഓസോണ്‍ ഗ്യാസിന് കഴിയുമെന്നാണ് ഇവരുടെ ഗവേഷണ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക