സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ജീവനും കയ്യില്പിടിച്ച് ജന്മനാട്ടിലേക്ക്: പെട്ടിമുടി കണ്ണീർക്കാഴ്ചയാകുന്നു
പുതുതായി നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐയും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ. പി. ജെ. അബ്ദുള്‍കലാം സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക