ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. തല്ക്കാലം വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്റെ തീരുമാനം.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്നവർക്ക് എംബസി രജിസ്ട്രേഷന് നിര്‍ബന്ധമില്ല
പട്ടികയില്‍ ഉള്ളത് 32 രാജ്യങ്ങള്‍ ആണ്. ഇവിടെ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. എന്നാൽ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസമില്ല.
നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ചിലര്‍ ദുബൈ വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പതിനാലു ദിവസം താമസിച്ച ശേഷം നോ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ കഴിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തല്ക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക