സ്വന്തം മരണത്തെ കുറിച്ചോ, സംസ്കാരത്തെ കുറിച്ചോ ചിന്തിക്കാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ല. എന്നാല്‍ സ്വന്തം ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ ഒരു അവസരം ഉണ്ട്. ദക്ഷിണ കൊറിയയിലാണ് ഇത്തരത്തില്‍ ഒരു അവസരമുള്ളത്. 2012ല്‍ ഇത്തരത്തിലൊരു സംവിധാനം ആരംഭിച്ചതു മുതല്‍ 25,000ത്തിലധികം ആളുകള്‍ ‘ജീവനുള്ളവരുടെ ശവസംസ്കാര’ത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൗമാരക്കാര്‍ മുതല്‍ വിരമിച്ചവര്‍ വരെ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചടങ്ങിനായി പ്രത്യേകം വസ്ത്രങ്ങള്‍ ധരിച്ചും, ശവസംസ്കാര ചിത്രങ്ങള്‍ എടുത്തും, അവസാന ആഗ്രഹങ്ങള്‍ രേഖപ്പെടുത്തിയും, അടച്ച ശവപ്പെട്ടിയില്‍ 10 മിനിറ്റോളം കിടക്കുകയാണ് ചെയ്യുന്നത്. ” നിങ്ങള്‍ മരണത്തെക്കുറിച്ച് ബോധവാന്മാരായിക്കഴിഞ്ഞാല്, അത് ജീവിതത്തില്‍ ഒരു പുതിയ സമീപനം എടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.” – തന്റെ ശവസംസ്കാരത്തില്‍ പങ്കെടുത്ത ചോ ജെയ്-ഹീ പറഞ്ഞു.
” ശവപ്പെട്ടിയിലെ തന്റെ സമയം തന്റെ ജീവിതം മാറ്റിമറിച്ചു. ‘പലപ്പോഴും മറ്റുള്ളവരെ എതിരാളികളായി കണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്. ഞാന്‍ ശവപ്പെട്ടിയിലായിരുന്നപ്പോള്, എന്തിന് അങ്ങനെ കരുതി ജീവിക്കണമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു,” – യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ചോയി ജിന്‍-ക്യു പറഞ്ഞു. ”ചെറുപ്പത്തില്‍ തന്നെ മരണത്തെക്കുറിച്ച് പഠിക്കുകയും ജീവന്റെ വില മനസിലാക്കേണ്ടതും പ്രധാനമാണ്,” മരണത്തെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ അസാന് മെഡിക്കല്‍ സെന്ററിലെ പാത്തോളജി വിഭാഗത്തിലെ പ്രൊഫസര്‍ യു-സില് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക