തിരുവനന്തപുരം : ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ബിനീഷ് കോടിയേരി. ബിരിയാണി ചെമ്പിലെ ബുദ്ധി എന്നാണ് ഫിറോസിനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് അഭിപ്രായപ്പെട്ടത്.
ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചുവെന്നുമാണ് പി കെ ഫിറോസ് രാവിലെ ആരോപിച്ചത്. എന്നാല്‍ അനൂപിനെ വര്‍ഷങ്ങളായി അറിയാമെങ്കിലും ലഹരിമരുന്ന് കേസുമായി അനൂപിന് ബന്ധമുണ്ടെന്ന് അറിയില്ലെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. ബിസിനസിന് പണം കടം കൊടുത്തിരുന്നു, എന്നാല്‍ കുമരകത്ത് നൈറ്റ് പാര്‍ട്ടിക്ക് ശേഷം എടുത്തത് എന്ന് പറഞ്ഞ് ഫിറോസ് പുറത്ത് വിട്ട ചിത്രം കുമരകത്ത് നിന്നുള്ളതല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ് ബുക്ക് പോസ്റ്റുമായി ബിനീഷ് എത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം :
‘അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ
ബിരിയാണി ചെമ്ബിലെ ബുദ്ധി
പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്നൈറ്റ്’ ‘
: ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ബിനീഷ് കോടിയേരി. ബിരിയാണി ചെമ്പിലെ ബുദ്ധി എന്നാണ് ഫിറോസിനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് അഭിപ്രായപ്പെട്ടത്.
ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചുവെന്നുമാണ് പി കെ ഫിറോസ് രാവിലെ ആരോപിച്ചത്. എന്നാല്‍ അനൂപിനെ വര്‍ഷങ്ങളായി അറിയാമെങ്കിലും ലഹരിമരുന്ന് കേസുമായി അനൂപിന് ബന്ധമുണ്ടെന്ന് അറിയില്ലെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. ബിസിനസിന് പണം കടം കൊടുത്തിരുന്നു, എന്നാല്‍ കുമരകത്ത് നൈറ്റ് പാര്‍ട്ടിക്ക് ശേഷം എടുത്തത് എന്ന് പറഞ്ഞ് ഫിറോസ് പുറത്ത് വിട്ട ചിത്രം കുമരകത്ത് നിന്നുള്ളതല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ് ബുക്ക് പോസ്റ്റുമായി ബിനീഷ് എത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം :
‘അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ
ബിരിയാണി ചെമ്ബിലെ ബുദ്ധി
പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്നൈറ്റ്’ ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക