തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങായി കുമ്മനം. തിരുവനന്തപുരം കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശി ജയന്റെ മകള്‍ക്കാണ് കുമ്മനം രാജശേഖരന് ഈ ഓണ സമ്മാനം നല്‍കിയത്.
കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്ആര്‍ടിസി
ഫെയ്സ്ബുക്ക് വഴി കാര്യം അറിഞ്ഞ കുമ്മനം തുടര്‍ന്ന്, പെണ്‍കുട്ടിയുടെ വിശദ വിവരങ്ങളും മറ്റും തനിക്ക് നല്കാന് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. ആറാം ക്ലാസുകാരി അനഘ ജയനുവേണ്ടി അന്തിയൂര്‍ക്കോണത്തു തന്നെയുള്ള വിനോദ് എന്ന യുവാവാണ് ഇക്കാര്യം കുമ്മനം രാജശേഖരനെ അറിയിച്ചത്.
തുടര്‍ന്നാണ് ഓണ സമ്മാനമായി അനഘയ്ക്കുവേണ്ടി കുമ്മനം രാജശേഖരന് വിനോദിന് മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുക്കുകയും വിനോദ് വഴി മൊബൈല്‍ ഫോണ്‍ അനഘയ്ക്ക് കൈമാറുകയും ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക