കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊല്ലത്തു വീണ്ടും കൊലപാതകം. കണ്ണനല്ലൂരിൽ നിന്ന് 6 ദിവസം മുൻപു കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തി.
കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജു, അനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 28 മുതലാണു ഷൗക്കത്തിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. കൊല്ലം വാളകത്തും ഓണനാളുകളിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ തിരുവനന്തപുരം സ്വദേശിയായ കെട്ടിടനിർമാണ തൊഴിലാളി മർദനമേറ്റു മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക