നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ആദ്യമായി പാടി അഭിനയിച്ച മ്യൂസിക് ആൽബം പുറത്തിറങ്ങി. പ്രണയവും വിരഹവും സമം ചാലിച്ചെഴുതിയ മ്യൂസിക് വീഡിയോയ്ക്ക് ‘. തേടൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടേയും ആര്കിടെക്ടിന്റേയും പ്രണയം, വിരഹം, ജീവിതം ഇവയൊക്കെയാണ് 6 മിനിറ്റ് 51 സെക്കന്റുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
17 വർഷത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിച്ച് ദിവ്യ ഉണ്ണി
‘കാത്തിരിപ്പ് അവസാനിച്ചു, തേടൽ തുടങ്ങി’ എന്നെഴുതിക്കൊണ്ടാണ് മംമ്ത പാട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സച്ചിൻ വാര്യറാണ് സംഗീതം നൽകിയിരിക്കുന്നത്. മംമ്തയോടൊപ്പം പാടിയിരിക്കുന്നതും സച്ചിൻ തന്നെയാണ്. അര്ജുൻ രാമനാണ് മംമ്തയോടൊപ്പം അഭിനയിച്ചിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റേതാണ് വരികള്‍. ദുബായിയിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
സച്ചിൻ രാംദാസാണ് ആൽബം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മിനി ശര്‍മ്മ, നിക്കോൺ മിഡിൽ ഈസ്റ്റ്, സച്ചിൻ രാംദാസ്, ഐവർ ഗ്രേഷ്യസ്, കേശവ് പുരുഷോത്ത്, എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം.
മാര്‍ക്ക് ഹോബ്സണണാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സജാദ് അസീസ് എഡിറ്റിങ്, സൗണ്ട് ഡിസൈൻ, റോഷൻ നമ്പ്യാർ മേക്കപ്പ് എന്നിവർ നിര്‍വ്വഹിച്ചിരിക്കുന്നു. മ്യൂസിക് 247 ചാനലിലൂടെയാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക