റോം: സാഹസിക സവാരി സീരീസില്‍ പുതിയ വാഹനവുമായി സുസുകി. ഇറ്റലിയിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. 1037 സിസിയാണ് ബൈക്കിന്റെ കരുത്ത്. ഫോര്‍ സ്ട്രോക്ക്, ലിക്വിഡ് കൂള്‍ഡ്, 90 ഡിഗ്രി വി-ട്വിന്‍ തുടങ്ങിയവ മറ്റ് സവിശേഷതകളാണ്. അലുമിനിയത്തിന്റെ എന്ജിന് ബാഷ് പ്ലേറ്റ് പാറക്കല്ല്, മറ്റ് തടസ്സങ്ങള്‍ എന്നിവയില്‍ നിന്ന് എന്ജിന് സംരക്ഷണം നല്കുന്നു. 15,390 യൂറോ (13.31 ലക്ഷം രൂപ) ആണ് വില. ഇന്ത്യയിലെ ലഭ്യതയെ സംബന്ധിച്ച് സുസുകി വ്യക്തമാക്കിയിട്ടില്ല.
നവീകരിച്ച എന്‍ജിനുമായി മഹീന്ദ്രയുടെ മരാസൊ വിപണിയിൽ
ഓഫ്റോഡിനുള്ള വിവിധ ആക്സസറികള്‍ ഫാക്ടറി തന്നെ നല്‍കും. അതിനാല്‍ ഷോറൂമില്‍ നിന്ന് നേരിട്ട് ഓഫ്റോഡ് സവാരിക്ക് പോകാം. സ്റ്റര്‍ഡി ബാഷ് പ്ലേറ്റ്, എന്ജിന് ഗാര്‍ഡ്സ്, ക്രമീകരിക്കാവുന്ന ഫൂട്ട്പെഗ്, വലിയ പെട്ടികള്‍ എന്നിവയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക