രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ സ്കൂള്‍ തുറക്കുന്നതിനെ പറ്റി ഏറ്റവും പുതിയ തീരുമാനവും ആയി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്.
സെറീന വില്യംസ് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍
സെപ്റ്റംബര്‍ മാസം സ്കൂള്‍ തുറക്കില്ല എന്നാണ് നിലവിൽ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ 9 തൊട്ടു പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി സ്കൂളില്‍ പോകാമെന്ന് സര്‍ക്കാര്‍ പറയുന്നു. 50% അധ്യാപകര്‍ സ്കൂളില്‍ ഉണ്ടായിരിക്കുന്നതാണ്. ആയതിനാല്‍ ഇത്രയുംകാലം
പഠിപ്പിച്ചതില്‍ ഈ പറഞ്ഞ ക്ലാസ്സുകാര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ആയി സ്കൂളില്‍ പോകാന്‍ ഉള്ള അനുമതി നൽകിയിട്ടുണ്ട്.
കോവിഡ് പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ പോകാന്‍ അനുമതിയുള്ളൂ.
കൂടാതെ രാജ്യത്ത് ഡിസംബറോടുകൂടി കോവിഡ് മഹാമാരിക്കുള്ള മരുന്ന് എത്തുമെന്നും എല്ലാം കെട്ടടങ്ങും എന്നുമുള്ള പ്രതീക്ഷയില്‍ ജനുവരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക