ഗൂഗിൾ പിക്സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും.എന്നാൽ, ഗൂഗിൾ പിക്സൽ 5 എക്സ്എൽ ഡിവൈസിനെ കുറിച്ച് ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല. ഗൂഗിൾ അതേ ദിവസം തന്നെ പിക്സൽ 4 എ 5 ജി പ്രഖ്യാപിക്കും. ഈ രണ്ട് സ്മാർട്ട്ഫോണുകളും ബ്ലാക്ക് കളർ ഷെഡിൽ ലഭ്യമാകുമെന്ന് ചോർന്ന ചിത്രം കാണിക്കുന്നു.
നേരത്തെ ചോർച്ചകൾ പിക്സൽ 5 ന് രണ്ട് നിറങ്ങളിൽ അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ജിഎസ് മാരീനയുടെ റിപ്പോർട്ട് അനുസരിച്ച്, ജർമ്മൻ യൂട്യൂബർ ടെക്ക് ചെക്ക് പിക്സൽ 5 ന് 630 യൂറോ വില വരുമെന്ന് അഭിപ്രായപ്പെട്ടു. ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി ചിപ്സെറ്റുമായി വരുന്ന ഒരു സ്മാർട്ഫോൺ എന്ന നിലയിൽ ഇത് അൽപ്പം ഉയർന്ന വിലയാണ് വഹിക്കുന്നതെന്ന അഭിപ്രായവുമുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പിക്സൽ 4 എ, പിക്സൽ 5 ഡിവൈസുകളുടെ ലോഞ്ച് ഗൂഗിൾ സൂചിപ്പിച്ചിരുന്നു.
ഓഗസ്റ്റിൽ പിക്സൽ 4 എ ലോഞ്ചിന്റെ ഭാഗമായി ഫോണിന്റെ ലോഞ്ച് ടൈംലൈൻ പങ്കിട്ടു. അതിനുശേഷം ഒന്നിലധികം ചോർച്ചകൾ വരാനിരിക്കുന്ന ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള ഏതാനും വിശദാംശങ്ങൾ സ്ഥിരീകരിച്ചു.
ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പിക്സൽ 5, പിക്സൽ 4 എ 5 ജി എന്നിവയുടെ ഒരു തത്സമയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് വരുവാൻ പോകുന്ന ഹാൻഡ്സെറ്റിൻറെ ബാക്ക് പാനൽ രൂപകൽപ്പനയെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക