സെപ്തംബര്‍ 12 മുതല്‍ 80 ല്‍ അധികം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാൻ . പത്താം തീയതി മുതല്‍ ടിക്കറ്റ് റിസര്‍വേഷൻ ആരംഭിക്കുമെന്നും ചെയര്മാൻ വിനോദ് കുമാര്‍ യാദവ് അറിയിച്ചു.
ലോക്ഡൗണിന് ശേഷം രാജ്യത്ത് 230 ട്രെയിന്‍ സര്‍വീസുകളാണ് ആരംഭിച്ചത്. അതിന് പുറമെയാണ് 80 ല്‍ അധികം സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് കേന്ദ്രം പറഞ്ഞു.
പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാൻ റെയില്‍വേ തയ്യാറുകുന്നത്. പല സംസ്ഥാനങ്ങളും സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക