ആസിഡ് ഒഴിച്ച് റോഡുകൾ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായും ഇത് ബോധപൂര്‍വമുള്ള നീക്കമാണെന്നും ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. മണ്ഡലത്തിൽ പെട്ട റോഡുകളിൽ സ്ഥിരമായി ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായാണ് എം എൽ എ പറയുന്നത്. ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നത്. സംഭവത്തിൽ പൊലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരമാണെന്ന് മുഹ്സിൻ പറഞ്ഞു.
എം എൽ എയുടെ ഫേസ്ബുക്ക് കുറിപ്പ്
ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.
ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.
മുഹമ്മദ് മുഹസിൻ എംഎൽഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക