യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിൽ നാലാം റൗണ്ടിലേക്ക് പ്രവേശിച്ച് നവോമി ഒസാക്ക. യുക്രൈന് താരം മാര്‍ത്ത കോസ്റ്റ്യൂക്കിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക മുന്നേറിയത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഒസാക്ക മാര്‍ത്ത കോസ്റ്റ്യൂക്കിനെ ജയിച്ചത്.
ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ രാഷ്ട്രീയത്തിലേക്ക്; പ്രിയങ്കയുടെ സ്വാധീനത്തിൽ കോൺഗ്രസ്സിൽ ചേർന്നേക്കും
ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റില്‍ മാര്‍ത്തയോട് പരാജയപ്പെട്ടു. ശക്തമായി തിരിച്ചടിച്ച മാര്‍ത്ത ടൈ ബ്രേക്കറില്‍ 6-7 (4-7) സെറ്റ് സ്വന്തമാക്കി. എന്നാൽ, അവസാന സെറ്റില്‍ മാര്‍ത്തയെ (6-2) നിലം തൊടീക്കാതെ ജപ്പാന് താരം സെറ്റും മത്സരവും സ്വന്തമാക്കി. സ്കോര്‍: 6-3, 6-7 (4-7), 6-2. അടുത്ത റൗണ്ടില്‍ 14 ാം സീഡ് ആനെറ്റ് കോണ്ടാവൈറ്റ് ആണ് ഒസാക്കയുടെ എതിരാളിയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക