ഹോണ്ട റെക്കോഡ് വില്‍പ്പന ആണ് ഓഗസ്റ്റ് മാസം കാഴ്ചവെച്ചത്. കണക്കുകള്‍ പ്രകാരം നാല് ലക്ഷത്തിലധികം യൂണിറ്റിന്റെ വില്പനയെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ ഹോണ്ടയില്‍നിന്ന് നിരത്തിലെത്തിയത് 4,28,231 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 15,738 യൂണിറ്റിന്റെ കയറ്റുമതിയും ഉള്‍പ്പെടെ 4,43,969 യൂണിറ്റാണ്.
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള സണ്‍റൂഫ് കാര്‍ അവതരിപ്പിച്ച് ടാറ്റ
സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഹോണ്ട ടൂ വീലറുകളുടെ ഉത്പാദനം നിര്‍മാതാക്കള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് തുടര്‍ച്ചയായ മൂന്നാം മാസവും ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടായത്.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഹോണ്ട ആദ്യമായാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഓഗസ്റ്റ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് ഈ വര്‍ഷം ഒരു ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും ജൂലൈ മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക