തളിപ്പറമ്പ്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കൂവേരി തേറണ്ടിയിലെ പീടിക വളപ്പില്‍ പി വി ദിഗേഷിനെ (32)യാണ് തളിപ്പറമ്ബ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 കാരിയായ പെണ്‍കുട്ടിയെ കുട്ടിയുടെ അച്ഛനുമായുള്ള അടുപ്പം മുതലെടുത്ത് ഫോണില്‍ നിരന്തരമായി വിളിച്ച് വശത്താക്കിയതിനു ശേഷം ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലായ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ സംഭവത്തിന് മുമ്ബേ മെയ് മാസം ആദ്യ ദിവസവും പിന്നീട് ഒരാഴ്ച കഴിഞ്ഞും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് സംഭവം പുറത്തു പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൊലീസ് കൂവേരിയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക