ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ രണ്ട് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 200 രൂപയ്ക്ക് താഴെ വിലയിലാണ് പുതിയ പ്ലാനുകൾ. 109 രൂപ, 169 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകൾക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. എന്നാൽ ഇരു പ്ലാനുകളും നൽകുന്ന ഡാറ്റയുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. ഈ പുതിയ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. 109 രൂപ പായ്ക്ക് ‘അൺലിമിറ്റഡ് പായ്ക്ക്സ്’ വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.
200 രൂപയിൽ താഴെ പുതുതായി അവതരിപ്പിച്ച 169 രൂപ, 109 രൂപ പ്ലാനുകൾക്ക് പുറമേ 129 രൂപ, 149 രൂപ, 169 രൂപ, 199 രൂപ എന്നിങ്ങനെ ചില പ്ലാനുകളും വോഡാഫോണിന് ഉണ്ട്. വോഡാഫോണിന്റെ പുതിയ രണ്ട് പ്ലാനുകളിലെ ആദ്യത്തെ പ്ലാനായ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ലഭിക്കുക. 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ ദിവസവും 1ജിബി ഡാറ്റ വീതമാണ് നൽകുന്നത്. 20 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 20 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.
‘സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലൊരു സംവിധാനം സജ്ജമാണ്’; ചവറയിൽ വിജയം ഉറപ്പെന്ന് ഷിബു ബേബി ജോൺ
വരും ദിവസങ്ങളിൽ 109 രൂപ, 169 രൂപ പ്ലാനുകൾക്കൊപ്പവും ഒടിടി ആപ്പുകളിലേക്കുള്ള സൗജന്യ സബ്ക്രിപ്ഷൻ വോഡാഫോൺ നൽകിയേക്കും. ഈ പ്ലാനുകൾ ഐഡിയ ഉപയോക്താക്കൾക്കും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക