നടി കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹിതരായോ ? ഈ ചോദ്യത്തിനൊപ്പം തുളസിമാലയണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇന്നു രാവിലെ മുതൽ പ്രചരിക്കുന്നുണ്ട്. ചിത്രം കണ്ടിട്ട് ഉൾക്കൊള്ളാനാകാതെയാണ് പല ആരാധകരുടെയും കമന്റുകൾ. ഒരു സൂചന പോലുമില്ലാതെ രജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാൽ സത്യം അങ്ങനെയല്ലെന്ന് നടി കൃഷ്ണപ്രഭ തന്നെ വെളിപ്പെടുത്തുന്നു.
ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിത്. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതൽ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്.
ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി പറഞ്ഞ് മടുത്ത് രണ്ടു പേർക്കും സത്യം വെളിപ്പെടുത്തേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക