മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള കുറിപ്പുകളാണ് ഇന്ന് സോഷ്യൽമീഡിയ മുഴുവൻ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഇന്ന് 69 വയസ്സ് പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടനെ വാഴ്ത്തി താരങ്ങളും ആരാധകരും ഉള്‍പ്പെടെയുള്ള നിരവധിപേർ സോഷ്യമീഡിയയിൽ ആശംസാ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ നടും മമ്മൂട്ടിയുടെ മകനുമായ ദുൽഖര്‍ സൽമാൻ മമ്മൂട്ടിക്ക് സ്നേഹ മുത്തം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തന്റെ വാപ്പിച്ചിയെ കുറിച്ച് ഡിക്യു ഹൃദയം കൊണ്ടെഴുതിയ വാക്കുകള്‍ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്.
എന്റേത്, എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു. എനിക്കറിയാവുന്നതിൽ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ്. എന്ത് കാര്യത്തിനും എനിക്ക് അടുത്തുചെല്ലാവുന്നയാള്. എപ്പോഴും എല്ലാം കേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നയാള്‍.
എന്റെ സമാധാനവും സെന്നും നിങ്ങളാണ്. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അവിശ്വസനീയമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാനെപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നിങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് തന്നെ ഞങ്ങള്‍ക്ക് ഏറ്റവും വലിയ ഭാഗ്യമാണ്. മറിയത്തിനൊപ്പം നിങ്ങളെ കാണുമ്പോള്‍ ഞാനേറെ സന്തോഷിക്കുന്നു. ഹാപ്പി ബെര്‍ത്ത്ഡേ. നിങ്ങൾ ചെറുപ്പമാകുന്തോറും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കൂ.അനന്താമായി ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ട്, ദുൽഖര്‍ കുറിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക