സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രീയയായി മാത്രമെ ഭൂരിഭാഗം ആളുകളും കണ്ണുതുടിക്കുന്നതിനെ എടുക്കാറുള്ളു. പിരിമുറുക്കം, മദ്യപാനം, പുകവലി, അമിതമായ ക്ഷീണം, ഉറക്കമില്ലായമ എന്നിവ മൂലമാണ് കണ് തടങ്ങള്‍ തുടിക്കുന്നത്. എന്നാല്‍, പതിവായി ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവര്‍ ശ്രദ്ധിക്കണം.
കട്ടന്‍ ചായയുടെ ഗുണങ്ങള്‍; ശരീര ഉന്മേഷത്തിന് അത്യുത്തമം
കബ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറച്ചു സമയത്തേക്ക് കണ്ണുകള്‍ അടച്ചുവയ്ക്കുന്നത് നല്ലതാണ്. കൈവിരല്‍ ഉപയോഗിച്ച് കണ്‍പോളയിലൂടെ വൃത്താകൃതിയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയും ചിമ്മിക്കൊണ്ടിരിക്കുന്നതുമായ അവസ്ഥ അപകടകരമാണ്. ഈ അവസ്ഥ നേരിടുന്നവര്‍ ഡോക്ടറെ സമീപിക്കണം. നന്നായി ഉറങ്ങുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കഫീനിന്റെ ഉപയോഗം കുറയ്ക്കുക എന്നിവ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക