കടലില്‍ മത്സ്യബന്ധനത്തിനു പോയി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. ആറാട്ടുപുഴ തീരത്ത് കടലില്‍ മത്സ്യബന്ധനത്തിനു പോയവരെയാണ് രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ‘പമ്പാ വാസന്’ എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്.
ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാണ്. അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് മൽസ്യത്തൊഴിലാളികളുൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക