2014-ലാണ് ലിസിയും പ്രിയദര്‍ശനും വേർപിരിഞ്ഞത് . എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു . ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസി.
ലിസി ലക്ഷ്മി എന്ന തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലിസി ഇത്തരം വ്യാജവാര്‍ത്തകളെ കുറിച്ച് വ്യക്തമാക്കിയത്. പ്രിയദര്‍ശനുമായി ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ ആണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം എന്നും ലിസി പറയുന്നു.
ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല എന്നും പറഞ്ഞ ലിസി ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും വിമര്‍ശിച്ചു. 1990- ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക