ഒടുവിൽ ഗോസിപ്പുകൾക്കെല്ലാം പരിസമാപ്തി ആയിരിക്കുകയാണ്. തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ഒന്നിക്കുന്നു. ഇരുവരുടെയും പ്രണയത്തെ കുറിച്ച് മുൻപും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇരുവരും അതേപ്പറ്റി യാതൊരു വെളിപ്പെടുത്താലോ അഭിപ്രായമോ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇരുവരും ആരാധകരോട് ആ സന്തോഷവാർത്ത വെളിപ്പെടുത്തിയിരിക്കുന്നു.
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായി; സന്തോഷവാർത്ത പങ്കുവച്ച് മകൻ എസ് പി ചരൺ
പരസ്പരം മോതിരമാറ്റം നടത്തിയതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരുടെയും പ്രണയം വിഷ്ണു പങ്കുവച്ചത്. ജ്വാലയുടെ പിറന്നാൾ ദിവസം തന്നെയാണ് വിഷ്ണു അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ജ്വാല. ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുടുംബത്തിനും ചുറ്റുമുള്ളവര്‍ക്കുമായി… എല്ലാവരുടെയും അനുഗ്രഹം വേണം.” എന്ന് വിഷ്ണു സോഷ്യൽ മീഡിയയിൽ കുറിച്ചു.
https://www.instagram.com/p/CE0wefNDN_C/
‘അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുള്ള ജീവിതം വലിയ യാത്രയായിരുന്നു. തുടര്‍ന്നങ്ങോട്ട് മറ്റൊന്ന്.’ വിഷ്ണുവിന്റെ ട്വീറ്റിന് പിന്നാലെ ജ്വാലയും തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
https://www.instagram.com/p/CE0ucg3gVpe/
വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. നടി അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം ആദ്യ ബന്ധം ഒഴിവാക്കിയതെന്നുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. രാക്ഷസന് തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴായിരുന്ന വിവാഹമോചനം. ഈ ബന്ധത്തിൽ ആര്യൻ എന്നു പേരുള്ള ഒരു മകൻ വിഷ്ണുവിനുണ്ട്. എന്തായാലും വിഷ്ണുവിനും ജ്വാലക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക