സണ്‍റൂഫ് സഹിതം രാജ്യത്ത് വില്പനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാര്‍ ആയി ടാറ്റ നെക്സോണ്‍. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കു പുറമെ മാനുവല്‍, ഓട്ടമാറ്റിക് ഗീയര്ബോക്സുകളോടെയും നെക്സോണിന്റെ പുതുവകഭേദങ്ങള് വില്പനയ്ക്കുണ്ട്.
വാഹന ജി.എസ്.ടി കുറച്ചേക്കും: കാരണം കോവിഡ് പ്രതിസന്ധി
നെക്സോണ്‍ ശ്രേണിയില്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച പുതുവകഭേദങ്ങളായ എക്സ്എം (എസ്), എക്സ്എംഎ (എസ്) എന്നിവയ്ക്ക് 8.37 ലക്ഷം രൂപ മുതല്‍ 10.30 ലക്ഷം രൂപ വരെയാണു ഡല്‍ഹിയിലെ ഷോറൂം വില.
ടാറ്റ നെക്സോണിന്റെ പുതിയ പതിപ്പുകള്‍ എത്തിയതോടെ സണ്‍റൂഫുള്ള കാറിന്റെ വിലയില്‍ 37,000 രൂപയോളം കുറവു വന്നു. നെക്സോണിന്റെ എക്സ് എം വകഭേദത്തില്‍ ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടമാറ്റിക് ഹെഡ്ലാംപ്, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്ട്രോള്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ എന്നിവ കൂടി ചേര്‍ത്താണു ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ എക്സ് എം (എസ്) സാക്ഷാത്കരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക