കൊച്ചി: മൃദംഗ വിദ്വാനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറുമായ പ്രൊഫ.എം. ബാലസുബ്രഹ്മണ്യം (62) അന്തരിച്ചു. തപസ്യയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ കള്‍ച്ചറല്‍ അഡൈ്വസറി ബോര്‍ഡ് അംഗമാണ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്
സംസ്കാരം തഞ്ചാവൂരില്‍ നടത്തി. അവിവാഹിതനാണ്. തിരുവനന്തപുരം സ്വദേശിയായ ബാലസുബ്രഹ്മണ്യം വര്‍ഷങ്ങളായി എറണാകുളം കുമാരനാശാന് റോഡിലെ വീട്ടിലായിരുന്നു താമസം.
കെ.വി. നാരായണ സ്വാമി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ഡി.കെ. ജയരാമന് തുടങ്ങി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗം വായിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് പ്രിൻസിപ്പാളായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാലക്കാട്ട് ചെമ്ബൈ മ്യൂസിക് കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട്ടുള്ള മ്യൂസിക് കോളേജിന്റെ ഡീനായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക