മകൾ അലംകൃതയ്ക്ക് ആറാം ജന്മദിനത്തിൽ ആശംസകളുമായി അച്ഛന് പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചു കൊണ്ട് വെെകാരികമായാണ് പൃഥ്വി ആശംസകൾ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും അല്ലി ആയിരിക്കുമെന്നാണ് താരത്തിന്റെ വാക്കുകൾ.
‘ഹാപ്പി ബർത്ത്ഡേ സൺഷൈൻ!’ എന്ന് കുറിച്ചാണ് പൃഥ്വിയുടെ കുറിപ്പ് തുടങ്ങുന്നത്. “നീ ഇത്രവേഗം വലുതാകരുതെന്നാണ് എന്റെ ഒരു ഭാഗം ആഗ്രഹിക്കുന്നത്, പക്ഷെ നിന്റെ വളർച്ചയെ അത്ഭുതത്തോടെ നോക്കുകാണുകയാണ് എന്റെ മറ്റൊരു ഭാഗം.
നീ ഇനിയും വിസ്മയങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു”, ചിത്രത്തോടൊപ്പം താരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക