വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ സ്വീകരിക്കാത്തതിനെ തുടർന്ന് പതിനേഴു വയസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ആറ്റിൽ ചാടിയായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പതിനേഴു വയസ്സുകാരനായ പയ്യൻ തനിക്ക് വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും വീട്ടുകാർ ഇത് നിരസിക്കുകയുമായിരുന്നു. ഇതിൽ നിരാശനായ ബാലൻ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. പാരിപ്പള്ളിയിൽ നിന്ന് ബസിൽ കയറിയാണ് ബാലൻ ചാത്തന്നൂരിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ എത്തിയത്. തുടർന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
കാസർഗോഡ് ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ മരിച്ചു
ആറ്റിലേക്ക് ചാടി ആദ്യം മുങ്ങിപ്പോയെങ്കിലും നീന്തൽ അറിയാവുന്നതു കൊണ്ട് പിന്നീട് അറിയാതെ നീന്താൻ ആരംഭിച്ചു. തുടർന്ന് കരയിലുണ്ടായിരുന്നവർ ആറ്റിലേക്ക് ചാടി ബാലനെ രക്ഷിച്ച് കരക്ക് കയറ്റുകയായിരുന്നു. നാട്ടുകാർ ബാലനെ രക്ഷിച്ച് കരക്ക് എത്തിച്ചപ്പോഴേക്കും പോലീസ് എത്തി. തുടർന്ന് പോലീസുകാർ ബാലന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക