ഒന്ന്- പലരും ഫ്രിഡ്ജിൽ എല്ലാ സാധനങ്ങളും കുത്തി നിറച്ചായിരിക്കും വയ്ക്കുന്നത്. മത്സ്യത്തിന്റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാല്‍ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
രണ്ട്- ഫ്രിഡ്ജിനുള്ളിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസവും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും 4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം.
മൂന്ന്- ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില് വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും.
നാല്- ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.
അഞ്ച്- ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വച്ചാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക