ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ചൈനയുടെ 118 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചത്. അവയിൽ ജനസ്വീകാര്യത വലിയ രീതിയിൽ സ്വന്തമാക്കിയത് പബ്ജി ഗെയിമായിരുന്നു. ഇപ്പോഴിതാ, കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജിയെ കോപ്പിയടിച്ച് ‘പബ്ജെ’ എന്ന മൊബൈൽ ഗെയിം വന്നിരിക്കുന്നു. 2.3 ആണ് പ്ലേസ്റ്റോറിൽ റേറ്റിങ്.
750 സിസി സൂപ്പര്‍ ബൈക്ക് മോഡലുകള്‍ ചൈനയില്‍ നിര്‍മിക്കുമെന്ന് കെടിഎം
മോശം ഗ്രാഫിക്സും അസംഖ്യം പരസ്യങ്ങളുമുള്ളതിനാലാണ് പബ്ജെയ്ക്ക് 2.3 ആണ് പ്ലേസ്റ്റോറിൽ റേറ്റിങ് ലഭിച്ചിരിക്കുന്നത്. ഗെയിം വിവരണം മുതൽ പേരും കൺസപ്റ്റുമൊക്കെ പബ്ജിയിൽ നിന്ന് കോപ്പിയടിച്ചതാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിച്ചിരുന്നത്. ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിന്റെ ഉടമകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക