മുംബൈ: മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി റിയയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. റിയക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പറയുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്.
മയക്കുമരുന്ന് കടത്തല്‍: നടന് നിയാസ് മുഹമ്മദ് അറസ്റ്റില്‍
സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയില്‍ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. രാവിലെ പത്ത് മുപ്പതോടെയാണ് റിയ ചക്രവര്‍ത്തി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക