ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന് അറസ്റ്റില്‍. നിയാസ് മുഹമ്മദ് എന്നയാളാണ് ക്രൈംബ്രാഞ്ച് പിടിയിലായിരിക്കുന്നത്. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് മലയാളം, കന്നട സിനിമ മേഖലയുമായി അടുത്ത ബന്ധമാണ് ഉള്ളത്. ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍
നിശാപാര്‍ട്ടികളില്‍ ഇയാള്‍ ലഹരി എത്തിച്ചിരുന്നതായാണ് വിവരം. നിയാസിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തത വന്നേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക