കോഴിക്കോട്: ചില വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കാന്‍ മിടുക്കരും പല കാര്യങ്ങളിലും മറ്റുള്ളവരേക്കാള്‍ സമര്‍ത്ഥരുമായിരിക്കും. പക്ഷെ പഠനത്തില്‍ ശോഭിക്കാനാവില്ല. പ്രത്യേകിച്ചും എഴുത്തിലും വായനയിലും. കാണാതെ എഴുതുമ്പോൾ അക്ഷരത്തെറ്റുകള്‍ ഉണ്ടാവുക, മലയാളത്തില്‍ സ്വര ചിഹ്നങ്ങള്‍ വരുന്ന വാക്കുകള്‍ എഴുതാനും വായിക്കാനും ബുദ്ധിമുട്ട് കാണിക്കുക, ഇംഗ്ലീഷില്‍ സ്വരാക്ഷരങ്ങള്‍ എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഇത്തരക്കാരുടെ പ്രശ്നങ്ങള്‍.
സൂര്യയുടെ പുതിയ ചിത്രം ‘സൂരറൈ പോട്ര്’; പോസ്റ്റര്‍ റിലീസ് ചെയ്തു
ബുദ്ധിപരമായി നല്ല കഴിവുള്ള കുട്ടികളായിരിക്കും ഇവര്‍. യുക്തിപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളില്‍ മിടുക്ക് കാട്ടുന്ന ഇവര്‍ കണക്കിലും ’കമ്പ്യൂട്ടർ’ ആയിരിക്കും. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഴുത്തിനും വായനക്കും പ്രാധാന്യമുള്ളതിനാല്‍ കഴിവിനനുസരിച്ച് പഠനത്തില്‍ മികവ് കാണിക്കാൻ കഴിയാത്തവർക്ക് ഉപകരിക്കുന്ന പഠന രീതികള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പഠന പദ്ധതിയാണ് ’ഇലകള്‍ പച്ച’.
കോഴിക്കോട് അസമ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപപ്പെടുത്തിയ പാഠ്യ പദ്ധതിക്ക് കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന നാലാമത് മൾട്ടി ഡിസിപ്ലിനറി ദേശീയ കോണ്‍ഫറന്‍സില്‍ ഏറ്റവും നല്ല പ്രബന്ധത്തിനുള്ള അവാര്‍ഡ് നേടി. കൊവിഡ് കാലത്ത് മറ്റ് കുട്ടികളെ പോലെ കേരളത്തിനകത്തും പുറത്തുമുള്ള പഠന വൈകല്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താം. കൂടുതലറിയാന്‍ 9745007001 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക