പുത്തൻ സവിശേഷതകളുള്ള ഫോണുകൾ തേടി പോകുന്നവർക്ക് ഇതാ സന്തോഷിക്കാനുള്ള അവസരം. ജിയോണി എം 12 പ്രോ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നു. ജിയോണി എം 12 പ്രോയ്ക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് 16 മെഗാപിക്സല്‍ പ്രധാന ക്യാമറ, വലിയ വൈഡ് ആംഗിള്‍ സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 13 മെഗാപിക്സല്‍ ക്യാമറയാണ് ഇതിൽ നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കാനൊരുങ്ങി റാപ്പിപേ
ഇന്റേര്‍ണല്‍ സ്റ്റോറേജ് 128 ജിബിയാണ് വരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി എക്സ്പാന്‍ഡിബിള്‍ സ്റ്റോറേജിന് ഈ സ്മാര്‍ട്ട്ഫോണ്‍ പിന്തുണ നൽകുന്നുണ്ട്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോണി എം 12 പ്രോയ്ക്ക് 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വരുന്നു. മാത്രമല്ല, 6.2 ഇഞ്ച് എച്ച്ഡി + (720×1520 പിക്സല്‍) ഡിസ്പ്ലേ, 90.3 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതവും ജിയോണി എം 12 പ്രോയില്‍ വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും വരുന്നുണ്ട്. 6 ജിബി റാമുള്ള മീഡിയടെക് ഹീലിയോ പി 60 ഒക്ടാ കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. വൈറ്റ്, ബ്ലൂ ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷുകളിലായാണ് ഇത് വരുന്നത്.
ഈ സ്മാര്‍ട്ട്ഫോണിന് വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും മുകളിലെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഉണ്ട്. 160 ഗ്രാം ഭാരം വരുന്ന ഈ സ്മാര്‍ട്ഫോണിന് 4,000 എംഎഎച്ച് ബാറ്ററി, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക