കൊച്ചി: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുക.
ജീവിതമാർഗം ഇല്ലാതെ ജനങ്ങൾ; തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷം
ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. കൂടാതെ ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റില്‍ പൊതു അവലോകനം നടത്തിയിരുന്നു.
ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് ഇഡി മനസിലാക്കിയിരിക്കുന്നത്. നേരത്തെ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് ഉടമ അബ്ദുള്‍ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുള്‍ ലത്തിഫ് നല്കിയ മൊഴിയും ബിനീഷ് കോടിയേരി നല്കിയ മൊഴിയും തമ്മില്‍ ചില വൈരുധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക