സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളിൽ മിക്കവരും. എത്ര തിരക്കേറിയ സാഹചര്യമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി നമ്മൾ സമയം മാറ്റിവെക്കാൻ ശ്രമിക്കാറുണ്ട്. രാസക്രീമുകൾ തുടർച്ചയായി പരീക്ഷിച്ച് നമ്മളിൽ മിക്കവരും പരാജയപ്പെടാറില്ലേ.. എന്നാൽ , നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനുള്ള വസ്തുക്കൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് ആദ്യം തിരിച്ചറിയുക. രുചിക്കൂട്ടുകളുടെ കലവറ മാത്രമല്ല അടുക്കള… !
അത്തരത്തിൽ നമുക്ക് പരീക്ഷിക്കാവുന്ന ഒരു സൗന്ദര്യ വർദ്ധക വസ്തുവാണ് ചുവന്ന പരിപ്പ്. ഇതുപയോഗിച്ച് ഫെയ്സ് മാസ്കുകള്‍, സ്ക്രബുകള്‍, പായ്ക്കുകള്‍ എന്നിവയെല്ലാം തയ്യാറാക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് പല ചേരുവകളുമായും ഇത് യോജിപ്പിക്കാനും സാധിക്കും. ഒരു ബ്ലീച്ചിംഗ് ആയി പ്രവര്‍ത്തിച്ച് പരിപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമായ വ്യക്തതയും മിനുസവും തിളക്കവും നല്കുന്നു. പാടുകള്‍, പിഗ്മെന്റേഷന് എന്നിവ കുറയ്ക്കാനും പരിപ്പ് സഹായിക്കുന്നു. അത്തരം ഫേസ് പായ്ക്കുകൾ ഏതാണെന്ന് നോക്കാം…
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാന്‍മസാല പിടികൂടി
രാത്രിയില്‍ പരിപ്പ് വെള്ളത്തില്‍ മുക്കി വക്കുക. തുടർന്ന് രാവിലെ ഇത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് 1/3 കപ്പ് പാല് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളത്തില്‍ നന്നായി മുഖം കഴുകുക.
ഒരു ടീസ്പൂണ്‍ പരിപ്പ് പൊടി, 2 ടീസ്പൂണ്‍ പാല്, ഒരു നുള്ള് മഞ്ഞള്‍ എന്നിവ 3 തുള്ളി വെളിച്ചെണ്ണയില്‍ കലർത്തിയെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 2 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം സ്ക്രബ് ചെയ്തുകൊണ്ട് തന്നെ കഴുകി കളയുക. വരണ്ട ചര്മ്മമുള്ളർക്ക് വെളിച്ചെണ്ണ ഉൾപ്പെടുത്താം.
ഒരു പാത്രത്തില്‍ 50 ഗ്രാം പരിപ്പ് എടുത്ത് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് 1 ടീസ്പൂണ്‍ പാലും 1 ടീസ്പൂണ്‍ ബദാം ഓയിലും മിക്സ് ചെയ്യുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15- 20 മിനിറ്റ് വിടുക. പിന്നീട് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖം നന്നായി തിളങ്ങാൻ സഹായിക്കും.
മുഖം തിളങ്ങാൻ ഇത്തിരി ചുവന്ന പരിപ്പ് മാറ്റിവച്ചോളു.. എളുപ്പത്തിൽ തന്നെ ഈ പായ്ക്കുകൾ നിങ്ങൾക്ക് തയ്യാറാക്കുകയും ശേഷം നല്ല ഫലം കാണുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക