ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ജന്മദിനമാണ് സെപ്തംര്‍ 10 ന്. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തിയ താരത്തിന്റെ ജന്മദിനത്തിന് സമ്മാനമായി മാഷപ്പ് വിഡീയോകള്‍ ഒരുക്കിയിരിക്കുകയാണ് ആരാധകര്‍.
മഞ്ജുവിന്റെ അഭിനയജീവിതത്തിലെ പ്രധാന അഭിനയ മുഹൂര്‍ത്തങ്ങളും മഞ്ജുവിനെ കുറിച്ച് പ്രശസ്തരായവര്‍ പറഞ്ഞ അഭിപ്രായങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
മഞ്ജു വാര്യരുടെ കടുത്ത ആരാധകനായ വിബിന് വര്‍ഗീസ് (വിബി) ആണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാര്‍ട്ടുകളായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഇതിന് പുറമെ അരുണ്‍ കെ ആര്, ഉണ്ണി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക